വായനക്ക് വർണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

മൂടാടി : മൂടാടി വീമംഗലം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി വായിച്ച പുസ്തകത്തെ കുട്ടികളുടെ ഭാവനക്ക് അനുസരിച്ച് വർണ്ണ ചിത്രീകരണം നടത്തി. പരിപാടി വിദ്യാരംഗം മേലടി സബ്ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ ഹേമലാൽ മൂടാടി ഉദ്ഘാടനം ചെയ്തു. രഹന, കെ.ടി ഷിജിത്, ആനന്ദ് വിഷ്ണു, പ്രീത, അഭിനവ് പി, ഗോവർധൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് സാഹിത്യ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സീനിയർ അദ്ധ്യാപിക കെ. ശ്രീകല സമ്മാനങ്ങൾ നൽകി.

