വഴിയോര കച്ചവടം നിയന്ത്രിക്കണം: KRFA കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ
കൊയിലാണ്ടി: കേരള റീട്ടയിൽ ഫൂട്ട് വെയർ അസോസിയേഷൻ കൊയിലാണ്ടി നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദലി താമരശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ നഹിം ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

കെ. ആർ. എഫ് സംസ്ഥാന ഭാരവാഹികളെ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ചെറുകിട റീട്ടെയിൽ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്ന വഴിയോരക്കച്ചവടം നിയന്ത്രണ വിധേയമാക്കണമെന്നും യോഗം ഐകകണ്ഠേന ആവശ്യപ്പെട്ടു. ജലീൽ മൂസ ആശംസകളർപ്പിച്ച് സംസാരിച്ചു.


