ലോറികളുടെ പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുന്നു
കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജംഗ്ഷനിൽ ലോറികളുടെ പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുമെന്ന് നാട്ടുകാർ. അയൽ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കൂറ്റൻ ട്രക്ക് അടക്കമുള്ള വാഹനങ്ങളാണ് ഇവിടെ രാത്രിയിലും, പകലും ഒരുപോലെ പാർക്ക് ചെയ്യുന്നത്. ഇവിടെ നോപാർക്കിംങ്ങ് ബോർഡുകൾ ഉണ്ടെങ്കിലും അവിടെ തന്നെയാണ് കൃത്യമായി നിർത്തിയിടുന്നത്.

വരിവരിയായി ലോറികളും ട്രക്കുകളും നിർത്തുന്ന കാരണം ചെറിയ വാഹനങ്ങൾക്കും, മറ്റു വാഹനങ്ങൾക്കും ഭീഷണിയാണ്, മുന്നിൽ വരുന്ന വാഹനങ്ങൾ ചിലപ്പോൾ കാണാൻ പറ്റാത്ത അവസ്ഥയിലാണ് അപകടം വരാതിരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.


