രണ്ടാം മോദി സർക്കാർ വാർഷികം: യുവമോർച്ച, ബിജെപി പ്രവർത്തകർ അണുനശീകരണം നടത്തി
കൊയിലാണ്ടി: രണ്ടാം നരേന്ദ്രമോദി സർക്കാറിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി മാർക്കറ്റും പരിസരവും അണു നശീകരണം നടത്തി. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ജയ് കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അഭിൻ അശോകൻ, ജില്ല സേവാ സെൽ കൺവീനർ അമൽ ഷാജി വി എം, ജില്ല സെക്രട്ടറി അതുൽ എസ്.എസ്, വികാസ് കാവിൽ, വൈശാഖ് പാലക്കുളം, അരുൺ ചെറിയമങ്ങാട്, പ്രജീഷ് പെരുവട്ടൂർ, ബി.ജെ.പി. മണ്ഡലം സെക്രട്ടറി വി.കെ. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
ബി.ജെ.പി.യുടെ നേതൃത്വത്തിൽ കുറുവങ്ങാട് സ്വാമ്പി പള്ളി മുതൽ, ചനിയേരി സ്കൂൾ, മദ്രസ്സ, മുത്തപ്പൻകാവ് ക്ഷേത്രം, റേഷൻ കട, തുടങ്ങി മാവിൻ ചുവട് വരെയുള്ള മുഴുവൻ കടകളും, സി.പി.എം, കോൺഗ്രസ് ഓഫീസുകളും അണു നശീകരണം നടത്തി. മണ്ഡലം സിക്രട്ടറി വി.കെ. മുകുന്ദൻ, ഒ. മാധവൻ, ടി. പ്രണവ്, പി.എം. പ്രവീൺ നേതൃത്വം നൽകി.


