രണ്ടര ലിറ്റർ വ്യാജ ചാരായം പിടികൂടി
കൊയിലാണ്ടി, തിരുവങ്ങൂർ ചാത്തനംകുനിയിൽ നിന്നും രണ്ടര ലിറ്റർ നാടൻ ചാരായവും നിർമ്മാണത്തിന് ഉപയോഗിച്ച പാത്രങ്ങളും കൊയിലാണ്ടി പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ തറ നിർമ്മാണം നടക്കുന്നതിനടുത്താണ് ചാരായവും പാത്രങ്ങളും പിടികൂടിയത്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ. ശ്രീജുവിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

