യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ അർദ്ധരാത്രി ദേശീയപാത ഉപരോധിച്ചു
കൊയിലാണ്ടി: ദേശീയ പൗരത്വബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നടത്തുന്നവരെ വെടിവെച്ച് കൊല്ലുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും സമരക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊയിലാണ്ടി ദേശീയപാത ഉപരോധിച്ചു. നഗരത്തിൽ അർദ്ധരാത്രിയായിരുന്നു ഉപരോധം. ഉപരോധത്തെ തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാക്കളായ രജീഷ് വെങ്ങളത്ത് കണ്ടി, എം.കെ.സായിഷ്, റാഷിദ് മുത്താമ്പി, അഖിൽ രാജ് മരളൂർ, റിയാസ് കണയങ്കോട്, ഫാസിൽ ചിറ്റാരി, എന്നിവർ നേതൃത്വം നൽകി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
