യുനാനി ദിനാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: യുനാനി ദിനാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി ഉണ്ണികുളം യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സയ്യിദ് മുഹമ്മദ് അനസ് നേതൃത് നൽകി. “ആധുനിക കാലഘട്ടത്തിലെ യുനാനി ചികിത്സ” എന്നതായിരുന്നു വിഷയം. പ്രസിഡണ്ട് ഡോ. ബി.ജി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. മുനീർ, ഡോ. റഹീസ്, ഷിംനറാണി, ഡോ. സൂരജ്, കീർത്തി അഭിലാഷ് എന്നിവർ സംസാരിച്ചു.

