മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി> മേലടി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് ചിങ്ങപുരം സി.കെ.ജി. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഷീജ പട്ടേരി അധ്യക്ഷതവഹിച്ചു. 83 വിദ്യാലയങ്ങളില്‍നിന്ന് 3000-ത്തിലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ കെ.എം, മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീന പി.കെ, എം.പി. അജിത, മുഹമ്മദലി മുതുകുനി, വി.വി. സുരേഷ്, ടി.എം. കുഞ്ഞിരാമന് നായര്‍, പ്രദീപ് കെ, ശ്യാമള പി, ടി.കെ. മുകുന്ദന് എന്നിവര്‍ സംസാരിച്ചു.
