മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിനെ വനിതാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കണം
കൊയിലാണ്ടി: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വനിതാ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് വനിതാവേദി വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. സുഷമ കുമാരി അദ്ധ്യക്ഷത വഹിച്ചു. പി.പി. അസ്മനഹല, എൻ.എം. ഉഷകുമാരി, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.പി. സുഷമകുമാരി (പ്രസിഡന്റ്), എൻ.എം. ഉഷാകുമാരി (വൈസ് പ്രസിഡൻറ്), പി.പി. അസ്മ നഹല (സെക്രട്ടറി), അൻസില ജന്നത്ത് (ജോ. സെക്രട്ടറി), ബിന്ദു പറമ്പാട്ട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
