മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംപി വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനതാദള്‍(യു) നേതാവ് എംപി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി. രാവിലെ വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജനതാദള്‍ (യു) യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രി വിരേന്ദ്രകുമാറിനെ കണ്ടത്. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
