KOYILANDY DIARY

The Perfect News Portal

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി

തിരുവനന്തപുരം: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. അന്‍പതിലധികം ഹോട്ടലുകളില്‍ പരിശോധന നടത്തി ഇതില്‍ ചെറുതും വലുതുമായ 30 ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവ ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധന ഇനിയും തുടരുമെന്ന് നഗരസഭ മെയര്‍ വി.കെ.പ്രശാന്ത് വ്യക്തമാക്കി.

ആറു സ്‌ക്വാഡുകളാണ് ഇന്ന് നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പലയിടത്തും വില്‍പ്പനക്കുവെച്ചിരുന്നത് ദിവസങ്ങള്‍ പഴക്കമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണെന്ന് പരിശോധനയില്‍ വ്യക്തമായി. പല ഹോട്ടലുകളുടെയും അടുക്കളകളിലും പരിസരത്തും മാലിന്യ ശേഖരവും കണ്ടെത്തി.

ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് അറിയിച്ചു. നോട്ടീസ് നല്‍കിയിട്ടും പിഴവുകള്‍ ആവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *