KOYILANDY DIARY

The Perfect News Portal

മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു: സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ സരിത എസ് നായര്‍ രംഗത്തെത്തിയിരുന്നു. സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ വായിക്കാം.

‘ഞാന്‍ കത്തില്‍ എഴുതിയതെല്ലാം സത്യമാണ്. ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് എഴുതിയത്. തെറ്റായി ഒന്നും എഴുതിയിട്ടില്ല. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. കത്തിലെഴുതിയ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ട്. താന്‍ രണ്ട് കുട്ടികളുടെ മാതാവാണ്.

ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, എന്റെ അച്ഛന്റെ തല്‍സ്വരൂപമായ ഉമ്മന്‍ചാണ്ടി സാര്‍ എന്നെ കണ്ടിട്ടേയില്ല അല്ലേ? സന്തോഷമായി. ഉമ്മന്‍ചാണ്ടി സാര്‍ എന്നെ മാത്രമല്ല, ഒരു സ്ത്രീയെയും കാണാറില്ലല്ലോ. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് എന്തുമാകാം. സിഎമ്മിന് നിഷേധിക്കാം.

Advertisements

കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മന്‍ചാണ്ടി സാര്‍..എന്നോട് പലതും ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച്‌ ക്ലിഫ് ഹൗസില്‍വച്ച്‌ ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. ….അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാന്‍. എന്റെ കമ്ബനിയില്‍ പ്രോബ്ളം ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ?

ശ്രീ. ഉമ്മന്‍ചാണ്ടി സാര്‍, താങ്കള്‍ എന്റെ കൈയില്‍നിന്നും കമ്ബനിയില്‍നിന്നും സോളാര്‍ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ലിഫ് ഹൗസില്‍ കൊണ്ടുവന്ന് ഞാന്‍ പണം നല്‍കിയില്ലേ? പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിളവഴി നല്‍കിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച്‌ പണം വാങ്ങിയില്ലേ? വന്‍കിട സോളാര്‍ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടന്‍ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോള്‍ തള്ളിപ്പറഞ്ഞത്? ‘- സരിത കത്തില്‍ പറയുന്നു.

പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2013 ജൂലൈ 19നാണ് സരിത കത്ത് എഴുതിയത്. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *