മന്ത്രി പി.എ.മുഹമ്മദ് റിയാസ് തകർന്ന കാപ്പാട് തീര മേഖല സന്ദർശിച്ചു
കൊയിലാണ്ടി: പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കാപ്പാട് തുവ്വപ്പാറ റോഡുകൾ പൊട്ടിപൊളിഞ്ഞ ഭാഗങ്ങൾ സന്ദർശിച്ചു. വകുപ്പുകൾ ഏതും ആയികൊള്ളട്ടെ ഇതിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് അതിരാവിലെ തന്നെ ഇവിടം സന്ദർശിക്കാൻ ഇടയാക്കിയത്. എത്രയും പെട്ടന്ന് തന്നെ റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കും. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഉള്ള റോഡ് എന്നത് കൊണ്ട് അടിയന്തിര പ്രാധാന്യത്തോടെ ഇടപെടും. സംസ്ഥാന സർക്കാറും ജില്ലാ ഭരണകൂടവും ആലോചിച്ച് ഉടൻ സത്ത്വര നടപടി സ്വീകരിക്കും. പണം കിട്ടാതെ കേരളത്തിൽ ഒരു പ്രവർത്തിയും മുടങ്ങിപ്പോവിലെന്ന് മന്ത്രി പറഞ്ഞു. കോൺട്രാക്റ്റർമാർക്ക് പറ്റുന്നില്ലെങ്കിൽ ടെർമിനേറ്റ് ചെയ്ത് വേറെ ആളെ ഏൽപ്പിക്കും എന്നും മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എം എൽ എ ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ ജില്ലാ കലക്റ്റർ വി സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സി പി ഐ (എം) ഏരിയ സെക്രട്ടറി കെ കെ മുഹമ്മദ് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.


