KOYILANDY DIARY

The Perfect News Portal

മകള്‍ക്ക് ആസിഫ എസ് രാജ് എന്ന് പേരിട്ട്‌ മാധ്യമ പ്രവര്‍ത്തകന്‍ രജിത് റാം

കോഴിക്കോട്: കത്വവ സംഭവം മനുഷ്യമനസ്സുകളിലുണ്ടാക്കിയ നീറ്റലുകള്‍ക്കിടെ മകള്‍ക്ക് ആസിഫയെന്ന പേരിട്ട് മാധ്യമ പ്രവര്‍ത്തകന്‍ രജിത് റാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മകള്‍ക്ക് ആസിഫ എസ് രാജ് എന്ന് പേരിട്ട വിവരം രജിത് റാം അറിയിച്ചത്.

‘പേരിട്ടു; അതെ, അതു തന്നെ. ആസിഫ എസ്.രാജ്. എന്റെ മോളാണവള്‍’ എന്നാണ് രജിത് റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മകളുടെ ഫോട്ടോയും പോസ്റ്റിനൊപ്പം ഇട്ടിട്ടിട്ടുണ്ട്.

വന്‍ പ്രതികരണമാണ് പോസ്റ്റിന് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. 12 മണിക്കൂറിനകം തന്നെ ലൈക്കുകളുടെ എണ്ണം 20,000 കവിഞ്ഞു. 15000ത്തോളം പേരാണ് ഈ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് ഷെയര്‍ചെയ്തത്.

Advertisements

ഫെബ്രുവരി 7നാണ് രജിത്തിന്റെ രണ്ടാമത്തെ മകള്‍ പിറന്നത്‌. മകള്‍ക്ക് പേരന്വേഷിച്ചു നടക്കുന്നതിനിടെയായിരുന്നു എട്ട് വയസ്സുകാരി പെണ്‍കുട്ടിക്കു നേരെയുള്ള ക്രൂരമായ അക്രമം കശ്മീരിലെ കത്വവയില്‍ അരങ്ങേറിയത് .അതാണ് മകള്‍ക്ക് അത്തരമൊരു പേരിടാന്‍ കാരണമെന്ന് രജിത് റാം പറയുന്നു.

‘കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് എട്ട് വയസ്സാണ് പ്രായമെങ്കില്‍ എന്റെ മൂത്ത മകള്‍ക്ക് 7 വയസ്സാണ് പ്രായം. മനുഷ്യത്വമുള്ള ആര്‍ക്കും തോന്നാവുന്ന കാര്യങ്ങളില്‍ ഒന്നാണ് ഞാന്‍ ചെയ്തത്. മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല ഇങ്ങനൊരു തീരുമാനമെടുത്തത്. ആശയം ഭാര്യയുമായി പങ്ക് വെച്ചിരുന്നു. അങ്ങനെ ഞാനും ഭാര്യയും ഒന്നിച്ചെടുത്ത തീരുമാനമാണത്’, രജിത് റാം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *