KOYILANDY DIARY

The Perfect News Portal

മകളെ ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പരാതി നല്‍കി: പിതാവിനെ അക്രമികള്‍ ജീവനോടെ ചുട്ടുകൊന്നു

മധ്യപ്രദേശ്: മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ നര്‍മാഡാ സൂഹുവാണ് മരിച്ചത്.

മകളെ അയല്‍ക്കാരനായ സച്ചിന്‍ സാഹു ശല്യം ചെയ്യുന്നത് പതിവായിരുന്നു. തുടര്‍ന്ന് ആഗസ്തില്‍ അച്ഛന്‍ പോലീസില്‍ പരാതി കൊടുത്തു. ഇതിന് പിന്നാലെ സാഹുവിനും കുടുംബത്തിനുമെതിരെ സച്ചിന്‍ ഭീഷണികളും വെല്ലുവിളികളും നടത്തിയിരുന്നു. സച്ചിനും സുഹൃത്തുക്കളും ചേര്‍ന്ന് പരാതി പിന്‍വലിക്കാന്‍ നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവില്‍ കുടുംബത്തെ മുഴുവനായി കത്തിച്ച്‌ കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി നല്‍മാഡേയുടെ വീട്ടിലെത്തുകയും മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയുമായിരുന്നു.

തീ പൊള്ളലേറ്റ് അലറി കരഞ്ഞ ഗൃഹനാഥന്റെ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. ഉടന്‍ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *