KOYILANDY DIARY

The Perfect News Portal

കൊല്ലത്ത് പെണ്‍കുട്ടി മരിച്ച സംഭവം: എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. നേരത്തെ കെ.എസ്.യു നടത്തിയ മാര്‍ച്ചിലും നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാമന്‍കുളങ്ങര എം. ജി. എസ് ഫാബ്രിക്സ് ഉടമ പ്രസന്നകുമാറിന്റെ മകള്‍ ഗൗരി നേഹ അദ്ധ്യാപികമാര്‍ പരസ്യമായി ശാസിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ മൂന്നാം നിലയില്‍ നിന്ന് എടുത്ത് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിന്ധു, ക്രസന്റ എന്നീ അദ്ധ്യാപികമാര്‍ക്കതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *