ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
കൊയിലാണ്ടി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. പാക്കനാർ പുരം ഗാന്ധി സദനം സെക്രട്ടറി പി.പി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡൻ്റ് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, പറമ്പാട്ട് സുധാകരൻ, കെ.പി. രാമചന്ദ്രൻ, എസ്.ബി. നിഷിത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു.

കെ.ശ്രീധരൻ, എം.എം. കരുണാകരൻ, ബി. അശ്വിൻ, വി.കെ. ബാബുരാജ്, ടി. ചന്ദ്രൻ, കെ.പി. വേണുഗോപാൽ, പി.കെ. അനീഷ്, ഷബീർ ജന്നത്ത്, സേതുമാധവൻ, അനീസ് മുഹമ്മദ്, അശ്വിൻ കുന്നത്ത്, റാസിൽ മിലൻ,ശിവരഞ്ജ് എന്നിവർ നേതൃത്വം നൽകി.

