ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് സി.പി.ഐ. നേതാവ് മരിച്ചു
വടകര: ദേശീയപാതയില്‍ പാലോളിപ്പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ സി.പി.ഐ. നേതാവ് മരിച്ചു. സി.പി.ഐ. മുന്‍ ആയഞ്ചേരി ലോക്കല്‍ സെക്രട്ടറിയും ആയഞ്ചേരി പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പൊന്മേരിയിലെ മലയില്‍ ദാമോദരന്‍ (58) ആണ് മരിച്ചത്.
തിങ്കളാഴ്ച കാലത്ത് ആറുമണിക്കാണ് അപകടം. ദാമോദരന്‍ സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അരവിന്ദ് ഘോഷ് റോഡിനു സമീപം സത്കാരച്ചടങ്ങില്‍ പാചകത്തിനായി പോവുകയായിരുന്നു. കിസാന്‍സഭ ജില്ലാ കമ്മിറ്റി മെമ്ബര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു പാചക വിദഗ്ധന്‍ കൂടിയായിരുന്നു.

ഭാര്യ: പുഷ്പലത. മക്കള്‍: ധനീഷ്, ധനിഷ, ദിവ്യ. മരുമക്കള്‍: സുദീഷ്, രഞ്ജിത്, മൃണാളിനി. സഹോദരങ്ങള്‍: ചന്ദ്രന്‍, ജാനു, മാണി, ശാന്ത, വത്സല.




