ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു
കൊച്ചി: കൊച്ചി കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്‌ളാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഭര്‍ത്താവുമായി അകന്ന് അമ്മയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.



