KOYILANDY DIARY.COM

The Perfect News Portal

ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ വേഷത്തിലെത്തി ഒരു വിവാഹാഭ്യര്‍ഥന

ദുബായ്: ആകാശത്തില്‍വെച്ചും വെള്ളത്തില്‍വെച്ചും പ്രശസ്തമായ സ്ഥലങ്ങളില്‍വെച്ചുമെല്ലാം വിവാഹ അഭ്യര്‍ഥന നടത്തിയത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.

എന്നാല്‍, ദുബായില്‍നിന്നും പുറത്തുവന്നത് വ്യത്യസ്തമായ ഒരു വിവാഭ്യര്‍ഥനയാണ്. ഷെല്‍ട്ടന്‍ എന്ന യുവാവ് സുഹൃത്ത് നിക്കോളിനോട് പ്രണയാഭ്യര്‍ഥന നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലം ഫയര്‍ സ്റ്റേഷന്‍ ആയിരുന്നു. ഇതിന് കാരണവുണ്ട്.

അല്‍ മനാറ ഫയര്‍ സ്റ്റേഷനില്‍ അഗ്നിശമന സേനാംഗങ്ങളുടെ വേഷം ധരിച്ചാണ് ഷെല്‍ട്ടനും കൂട്ടുകാരും എത്തിയത്. നിക്കോളിന്റെ പ്രിയ വാഹനമാണ് ഫയര്‍ എഞ്ചിന്‍. മാത്രമല്ല, ജീവിതത്തില്‍ എന്തു വെല്ലുവിളികളുണ്ടെങ്കിലും നേരിടാന്‍ താന്‍ ഒരുക്കമാണെന്ന് അറിയിക്കാനും വേണ്ടിയാണെത്രേ ഫയര്‍ സ്റ്റേഷന്‍ ഇതിനായി തെരഞ്ഞെടുത്തത്.

എന്തായാലും സംഗതി ഏറ്റു. വിവാഹത്തിന് സമ്മതം പറഞ്ഞു നിക്കോള്‍. രണ്ടു ചെറുപ്പക്കാരുടെയും അവരുടെ കൂട്ടുകാരുടെയും മനസില്‍ സന്തോഷം നിറക്കാനുള്ള മുഹൂര്‍ത്തത്തിന് ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ തന്നെ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!