KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര താലപ്പൊലി ഉത്സവം 14 മുതല്‍

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രം താലപ്പൊലി ഉത്സവം 14 മുതല്‍ 20 വരെ ആഘോഷിക്കും.

  • 14-ന് രാത്രി ഏഴുമണിക്ക് പടിഞ്ഞാറെ കാവിലും ശേഷം കിഴക്കെ  കാവിലും കൊടിയേറും.
  • 15-ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, 7.30-ന് തായമ്പക-വിജയ് മാരാര്‍ കാഞ്ഞിലശ്ശേരി, 8.30-ന് ഗാനമേള.
  • 16-ന് തായമ്പക -അലനല്ലൂര്‍ വിജേഷ് പാലക്കാട്, നാടകം.
  • 17-ന് ചെറിയ വിളക്ക് രാത്രി 7.30-ന് കലാമണ്ഡലം രതീഷിന്റെ തായമ്പക, 8.30-ന് ഗാനമേള.
  • 18-ന് വലിയ വിളക്ക് മൂന്നുമണിക്ക് ചാക്യാര്‍കൂത്ത്, പടിഞ്ഞാറെ കാവില്‍ പളളിവേട്ട, വനമധ്യത്തില്‍ പാണ്ടിമേളം, കലാനിലയം ഉദയന്‍ നമ്പൂതിരി, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 7.30-ന് സംഗീതശില്‍പ്പം, നാടകം.
  • 19-ന് താലപ്പൊലി ദിവസം സമുദ്രതീരത്ത് കുളിച്ചാറാട്ട്, വനമധ്യത്തില്‍ പാണ്ടിമേളം, വൈകീട്ട് ആഘോഷവരവുകള്‍, ആലിന്‍കീഴ് മേളം, ഡൈനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ടുകള്‍ എന്നിവയുണ്ടാകും. 20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *