‘പുതുലഹരിയിലേക്ക്’ ലഹരി വിരുദ്ധ ദീപശിഖ

ചേമഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെയും, നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തുടക്കമിട്ട ‘പുതുലഹരിക്ക് ഒരു വോട്ട്’ വോട്ടെടുപ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്നു. ജില്ലയിലെ സമഗ്ര ബോധവത്കരണ – പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവിഷ്ക്കരിച്ച ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ ദീപശിഖ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഏറ്റുവാങ്ങി. രാവിലെ പൂക്കാട് അങ്ങാടിയിൽ വെച്ചു നടന്ന വോട്ടിങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും അണിചേർന്നു.

