KOYILANDY DIARY.COM

The Perfect News Portal

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്ന്‌

ഡൽഹി; ജൂണ്‍ 30. നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്നാണ്. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അവസാന ദിവസമായിട്ടും ഇതുവരെ തിയതി നീട്ടി നല്‍കുകയോ പുതിയ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ബോര്‍ഡ് ചെയ്തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും.

ജൂണ്‍ 30നു മുമ്പ്‌ പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ അനുവദിച്ചേക്കില്ല. അതുമല്ല പാന്‍ ലിങ്ക് ചെയ്യാതെ ഇതിനകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടേത് ആദായ നികുതി വകുപ്പ് അംഗീകരിച്ചേക്കുമില്ല. ഈ വാര്‍ത്ത തയ്യാറാക്കുന്നതുവരെ തിയതി നീട്ടിനല്‍കുന്നതുസംബന്ധിച്ച്‌ അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Advertisements

ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ തീര്‍പ്പായാല്‍മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *