പാചക വാതക വില വർദ്ധനക്കെതിരെ KSKTU പ്രതിഷേധ മാർച്ച്

കൊയിലാണ്ടി: കെ. എസ്. കെ. ടി. യു കൊയിലാണ്ടി ഏരിയ വനിത സബ് കമ്മിറ്റി നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. യൂനിയൻ ജില്ലാ കമ്മിറ്റി അംഗം കെ പി ചന്ദ്രിക ഉൽഘാടനം ചെയ്തു. പി ഗീതാദേവി അധ്യക്ഷത വഹിച്ചു. പി ബാബുരാജ്, എ.സി ബാലകൃഷ്ണൻ, പി. വി. മാധവൻ, പി. പി. രാജീവൻ, എ കെ ബാലൻ എന്നിവർ സംസാരിച്ചു. കെ പ്രിയ സ്വാഗതം പറഞ്ഞു.

