KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയില്‍ വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

പയ്യോളി: പയ്യോളിയില്‍ വീട്ടമ്മയുടെ രണ്ടര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ഗവ ഹയർസെക്കണ്ടറി സ്കൂളിന് സമീപം അഞ്ചുകുടി വടക്കയില്‍ നാരായണൻ്റെ ഭാര്യ സീതയുടെ (53) കഴുത്തലണിഞ്ഞ മാലയാണ് ഉറക്കത്തിനിടയില്‍ വീടിനകത്ത് കയറി മോഷ്ടാവ് മുറിച്ചെടുത്തത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിന്‍വാതില്‍ ഇളക്കി മാറ്റി വെച്ച്‌ മൂവര്‍ സംഘത്തിലൊരാള്‍ സീതയുടെ കിടപ്പുമുറിയില്‍ കയറി കഴുത്തിലണിഞ്ഞ മാല കവര്‍ന്നെടുക്കുകയായിരുന്നു. ഉടന്‍ ഉറക്കമുണര്‍ന്ന ഇവര്‍ നിലവിളിച്ച്‌ മുകള്‍ നിലയില്‍ ഉറങ്ങുക യായിരുന്ന മകനെയും ഭാര്യയെയും വിളിച്ചുണര്‍ത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. വീടിന് പുറത്ത് കാവല്‍ നിന്ന ബര്‍മുഡയിട്ട രണ്ട് പേര്‍ക്ക് അകത്ത് കയറിയ കള്ളന്‍ മാല എറിഞ്ഞ് കൊടുക്കുന്നത് സീത കണ്ടിരുന്നു.

സംഭവം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷം പള്ളിക്കര റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് തിരിയുന്നതിനിടെ കണ്ണൂര്‍ ശിവപുരം ലീക്ഷ്മാലയത്തില്‍ ലിജിനെ (39) പിടികൂടി. മോഷണസംഘം സഞ്ചരിച്ച ബൈക്ക് രാത്രി പെട്രോളിങ്ങിലായിരുന്ന എസ്.എസ്.ഐ. വി.പി. അനില്‍കുമാറിൻ്റെയും സംഘത്തിൻ്റെയും മുമ്പില്‍ പെടുകയായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *