KOYILANDY DIARY.COM

The Perfect News Portal

പത്മശ്രീ ശോശാമ്മ ഐപ്പിന് സ്‌നേഹാദരം

കൊയിലാണ്ടി: പത്മശ്രീ പുരസ്കാരം നേടിയ ശോശാമ്മ ഐപ്പിന് ജൈവ കാർഷിക പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ സ്നേഹാദരം. വംശ നാശത്തോടടുത്ത വെച്ചൂർ പശുവിനെ സംരക്ഷിച്ചെടുത്ത ചരിത്രപരമായ നിയോഗത്തിന് നേതൃത്വം നൽകിയതിനാണ് സ്നേഹാദരം നൽകിയത്. പൂക്കാട് കലാലയത്തിൽ നടന്ന എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ  അധ്യക്ഷത വഹിച്ചു. എം.ആർ.രാഘവ വാര്യർ, വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകൻ  ബാദുഷ, ഹീര നെട്ടൂർ, യു.കെ. രാഘവൻ, ടി. ശ്രീനിവാസൻ, സി.വിജിത, ഡോ: സുരേഷ് ഓറനടി, നർഗ്ഗീസ്, ടി.പി.രാജൻ, പി.കെ.സന്തോഷ്, കെ.പി.രാജഗോപാലനുണ്ണി, കെ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.  

തുടർന്ന് ജൈവ കാർഷിക ഗോപരിചരണ വിചിന്തനത്തിൽ മണ്ണും ജൈവ കൃഷിയും എന്ന വിഷയത്തിൽ സി.വി ശാലാക്ഷൻ, നാടൻ പശു പരിപാലനത്തെക്കുറിച്ച് ഡോ: ജയൻ ജോസഫ്, വെച്ചൂർ പശു പുനർജ്ജന്മം എന്ന  ശോശാമ്മ ഐപ്പിൻ്റെ പുസ്തകപ്പറ്റി ഡോ: മുഹമ്മദ് ആസിഫ്, ബാലകൃഷ്ണൻ ചേനോളി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *