പണമിടപാട്: വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്; പ്രതി റിമാന്‍ഡില്‍
വടകര : വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പിച്ച് നാലുലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതി റിമാന്‍ഡില്‍. മേമുണ്ട ബാങ്ക് റോഡില്‍ ചാത്തോത്ത് വീട്ടില്‍ മുഹമ്മദ് അറഫാത്താ(25) ണ് വടകര ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. വടകര യു.എ.ഇ മണി എക്സ്ചേഞ്ച് നടത്തിപ്പുകാരനായ അടക്കാത്തെരു വി.പി.സി ഹൗസിലെ മൊയ്തുവിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കാറിലെത്തിയ സംഘമാണ് മൊയ്തുവിനെ വെട്ടിയത്. അക്രമിസംഘം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടകര ക്യൂന്‍സ് റോഡില്‍ ഗള്‍ഫ് ബസാര്‍ ഉടമയും വിദേശനാണയ ഇടപാടുകാരനുമായ മൊയ്തു സ്ഥാപനം അടച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അക്രമണം. പുതിയാപ്പിലെ വീട്ടിനു സമീപത്തുവച്ച്നാലുപേരടങ്ങുന്ന സംഘം ആക്രമണം നടത്തുകയായിരുന്നു.




