KOYILANDY DIARY

The Perfect News Portal

ജനുവരി 12ന്റെ സൂചനാ പണിമുടക്കിന് നോട്ടീസ് നല്‍കി

കോഴിക്കോട്: സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 12ന് നടത്തുന്ന സൂചന പണിമുടക്കും ഫിബ്രവരി മധ്യത്തില്‍ നടക്കുന്ന അനിശ്ചിതകാലപണിമുടക്കിന് നോട്ടീസ് നല്‍കി. 2015 ജൂലായ് 23 മുതല്‍ അനിശ്ചിതകാലപണിമുടക്ക് പ്രഖ്യാപിക്കുകയും അത് യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പാകുകയും ചെയ്ത ഘട്ടത്തിലാണ് ശബളകമ്മീഷന്‍ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ശബള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തരവാക്കുന്നതിന് പകരം റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് മന്ത്രസഭാ ഉപസമിതിയെ നിയമിച്ച് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുകയാണെന്ന് സമരസമിതി ആരോപിച്ചു.
പണിമുടക്ക് നോട്ടീസ് നല്‍കുന്നതോടനുബന്ധിച്ച്  കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍  പ്രകടനവും പൊതുയോഗവും നടന്നു.  എന്‍. ജി. ഒ. യൂണിയന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ രാജന്‍ പടിക്കല്‍, എഫ്. എസ്. ടി. ഒ. താലൂക്ക് പ്രസിഡണ്ട്, കെ. എസ്. ടി. എ. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജലക്ഷ്മി ടീച്ചര്‍, എന്‍. ജി. ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറി പി. അജയകുമാര്‍. തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം കൊടുത്തു.