KOYILANDY DIARY

The Perfect News Portal

ഡല്‍ഹി കര്‍ക്കര്‍ഡൂമ കോടതില്‍ വെടിവെയ്പ്പ്;ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി >  ഡല്‍ഹി കര്‍ക്കര്‍ഡൂമ കോടതിയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. രാംകുമാര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന രണ്ട് പ്രതികളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. ഇവര്‍ തങ്ങളെ കൊണ്ടുവന്ന പോലീസുകാരെ വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.