നിലമ്പൂരില്‍ മാവോയിസ്റ്റ് ആക്രമണം; അഞ്ചുപേരെ തട്ടിക്കൊണ്ടുപോയി

നിലമ്പൂര്‍ കാളികാവ് റേഞ്ചില്‍ ടികെ കോളനിയില്‍ വനംവകുപ്പ് ഔട്ട്‌പോസ്റ്റുകള്‍ക്കു നേരേ മാവോയിസ്റ്റുകളുടെ ആക്രമണം. വാച്ചര്‍മാരും വ്യാപാരിയും ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു.
ടികെ കോളനി പൂത്തോട്ടംകടവില്‍ വെള്ളിയാഴ്ച രാത്രി 9.15നാണ് സംഭവം. പൂത്തോട്ടം കടവില്‍ വനം വകുപ്പിന്റെ അധീനതയില്‍ ഉള്ള രണ്ടു കെട്ടിടങ്ങള്‍ മാവോയിസ്റ്റുള്‍ കത്തിച്ചു. സംഘത്തില്‍ 10 പേരുണ്ടായിരുന്നു.ചക്കിക്കുഴിയുടെ ഒപിയില്‍ ആദിവാസി അജയന്‍, ഗിരീശന്‍, മണികണ്ഠന്‍ എന്നിവരാണ് ചുമതലയിലുണ്ടായിരുന്നത്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളാണെന്നാണ് പറഞ്ഞ തോക്കുധാരികളായ മാവോയിസ്റ്റുകള്‍ പിന്നീട് മാവോയിസ്റ്റുകളാണെന്ന് വ്യക്തമാക്കി ഒപി അടിച്ചുതകര്‍ത്ത് തീയിട്ടു.
