നാടക കലാകാരൻ പപ്പൻ മുണ്ടോത്തിനെ ആദരിച്ചു
കൊയിലാണ്ടി: പൂക്കാട് കലാലയം സർഗോത്സവത്തിന്റെ ഭാഗമായ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണ വേദിയിൽ പ്രശസ്ത നാടക കലാകാരൻ പപ്പൻ മുണ്ടോത്തിനെ ആദരിച്ചു. കലാലയം പ്രസിഡണ്ട് യൂ.കെ. രാഘവൻ പൊന്നാടയണിയിച്ചു. വൈസ് പ്രിൻസിപ്പൽ ബിജു കെ. വി , ട്രഷറർ എം. പ്രസാദ് എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
സുനിൽ തിരുവങ്ങൂർ, പുരുഷു ഉള്യേരി, പപ്പൻ മുണ്ടോത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ സ്വാഗതവും, സെക്രട്ടറി ശിവദാസ് കരോളി നന്ദിയും പറഞ്ഞു.

