KOYILANDY DIARY

The Perfect News Portal

തോമസ് ചാണ്ടി മന്ത്രിയായി നാളെ സത്യത്രിഞ്ജ ചെയ്ത് അധികാരമേല്‍ക്കും

തിരുവനന്തപുരം : എന്‍സിപി നേതാവും കുട്ടനാട്ട്  നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ തോമസ് ചാണ്ടി എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി നാളെ സത്യത്രിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ഗതാഗത മന്ത്രിയായ എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. മംഗളം ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് നടന്ന എന്‍സിപി നേതൃയോഗം ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്‍സിപി നേതാക്കള്‍ വെള്ളിയാഴ്ച മുഖ്രമന്ത്രിയ്ക്ക് തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത് സംബന്ധിച്ച് കത്ത് നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

രാജ്ഭവനില്‍ ശനിയാഴ്ച നടക്കുന്ന അത്യന്തം ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുക്കും.  കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയും അണ് തോമസ് ചാണ്ടി.

Advertisements

വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ഓഗസ്റ്റ് 29 നാണ് ജനനം.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്ക്നോളജി, ചെന്നൈയില്‍  നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ളോമ നേടിയിട്ടുണ്ട്. മേഴ്സ്ക്കുട്ടിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *