തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന് ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെളിവുകള്‍ നല്കിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന് ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. കേസിന്റെ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. തൃശൂര്‍ േറഞ്ച് െഎ.ജി എം.ആര്. അജിത്കുമാറിന്െറതാണ് നടപടി.
തിയറ്റര്‍ ഉടമക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അജിത്കുമാര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയാണ്. അറസ്റ്റില്‍ നിയമപരമായ പാളിച്ചയില്ലെന്ന മലപ്പുറം എസ്.പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐ.ജിയുടെ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശത്തിനയച്ചതിന് പിന്നാലെയാണ് കേസ് ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാറിന് ക്ഷീണമുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം തന്നെ വനിതാകമീഷനും മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി പ്രകടിപ്പിക്കുകയും ഡി.ജി.പിയോട് വിശദീകരണം തേടുകയും ചെയ്തു.

അതേസമയം, തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തി. അറസ്റ്റ് നിയമപരമല്ലെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഇ.സി.സതീശന് എന്ന തീയറ്റര്‍ ഉടമയ്ക്ക് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഫിയോക് എല്ലാ സഹായവും ചെയ്യുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

