ചേമഞ്ചേരി സി.എഫ്.എൽ.ടി. സെൻ്റർ കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടർ ശ്രീധന്യ സന്ദർശിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സി.എഫ്.എൽ.ടി. സെൻ്റെർ കോഴിക്കോട് അസിസ്റ്റന്റ് കലക്റ്റർ ശ്രീധന്യ ചേമഞ്ചേരി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, എന്നിവരോടൊപ്പം എത്തിയ അസിസ്റ്റന്റ് കലക്റ്റർ സി എഫ് എൽ ടി സിയിലെ സൗകര്യങ്ങൾ വിലയിരുത്തി. കൊവിഡിന്റെ രണ്ടാം വ്യാപനം കണക്കിലെടുത്ത് ജനങ്ങളോട് കനത്ത ജാഗ്രത പുലർത്താൻ അസി. കലക്റ്റർ ആവശ്യപ്പെട്ടു. കൊവിഡ് കേസ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും സി എഫ് എൽ ടി സി യുടെ പ്രവർത്തനം ആരംഭിക്കാം എന്നും അസി: കലക്റ്റർ അറിയിച്ചു.
