KOYILANDY DIARY

The Perfect News Portal

ഗ​വ.​ഹോ​മി​യോ മെഡി​ക്ക​ല്‍ കോളജ് വീ​ണ്ടും CFLTC: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കോ​ഴി​ക്കോ​ട്: കാ​ര​പ്പ​റമ്പിലെ ഗ​വ.​ഹോ​മി​യോ മെഡി​ക്ക​ല്‍ കോ​ള​ജ് വീ​ണ്ടും സി.​എ​സ്.​എ​ല്‍.​ടി.​സി: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. കാ​ര​പ്പ​റമ്പിലെ ഗ​വ.​ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ടം വീ​ണ്ടും സി.​എ​സ്.​എ​ല്‍.​ടി.​സി (കോ​വി​ഡ് സെ​ക്ക​ന്‍​ഡ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍)​ ആ​ക്കാ​നു​ള്ള ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​ന്‍റെ തീരു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്ത്. കെ​ട്ടി​ടം ഏ​റ്റെ​ടു​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡെ​പ്യൂ​ട്ടി ക​ല​ക്ട​റെ​യും കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ വെള്ളിയാ​ഴ്ച കോ​ള​ജി​ല്‍ ത​ട​ഞ്ഞു. തു​ട​ര്‍​ന്ന്, ക​ല​ക്ട​റു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍, സൂ​പ്ര​ണ്ട്, യൂ​ണിയ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ര്‍​ച്ച്‌ 15 വ​രെ കെ​ട്ടി​ടം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നും ശേ​ഷം കോ​ള​ജി​ന് തി​രി​കെ ന​ല്‍​കാ​മെ​ന്നു​മാ​യി​രു​ന്നു ക​ല​ക്ട​റു​ടെ മ​റു​പ​ടി.

നി​ല​വി​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ 60നു ​മു​ക​ളി​ല്‍ രോ​ഗി​ക​ള്‍, ഒ.​പി​ക​ള്‍, ഓ​ഫി​സ്, ഫാ​ര്‍​മ​സി എ​ന്നി​വ പ്രവര്‍ത്തി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​മാ​ണ് ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ടി​നോ​ടോ മ​റ്റ് അ​ധി​കൃ​ത​രോ​ടോ അന്വേ​ഷി​ക്കാ​തെ ക​ല​ക്ട​റു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ ഏ​റ്റെ​ടു​ത്ത​ത്. പ​രി​മി​ത​മാ​യ സൗക​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 600 പേ​രു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി.​എ​സ്.​എ​ല്‍.​ടി.​സി​യാ​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും കൂ​ടു​ത​ല്‍ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത ഉ​യ​ര്‍​ത്തു​മെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്ന​ത്. കോ​വി​ഡ് സെ​ന്‍റ​ര്‍ വ​രു​ന്ന​തോ​ടെ ഇ​വി​ടം പൂ​ര്‍​ണ​മാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണം. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ാക്ടി​ക്ക​ല്‍ ക്ലാ​സ് പൂ​ര്‍​ണ​മാ​യി ന​ഷ്ട​മാ​കും. പു​തി​യ കെ​ട്ടി​ടം മു​മ്ബ് കോ​വി​ഡ് സെ​ന്‍റ​റാ​യി​രു​ന്ന സ​മ​യ​ത്ത് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​സാ​ന വ​ര്‍​ഷ​ക്കാ​രും പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ക​ട​ലാ​സി​ല്‍ എ​ഴു​തി ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്ന​ത്. കെ​ട്ടി​ടം നേ​രി​ട്ട് വ​ന്ന് പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ര​ണ്ടു വ​ര്‍​ഷം മു​മ്ബാ​ണ് കോ​ള​ജി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​ത് കോ​വി​ഡ് സെ​ന്‍റ​റി​നു വി​ട്ടു​കൊ​ടു​ത്തു. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബാ​ണ് കോ​വി​ഡ് സെ​ന്‍റ​ര്‍ ഇ​വി​ടു​ന്ന് മാ​റ്റി​യ​ത്. പു​തി​യ കെ​ട്ടി​ടം വ​രു​ന്ന​തി​ന് മു​മ്ബ് കോ​ള​ജും ആ​ശു​പ​ത്രി​യും പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പു​തി​യ ബ്ലോ​ക്കി​നോ​ട് ചേ​ര്‍​ന്നാ​ണ് ലേ​ഡീ​സ് ഹോ​സ്റ്റ​ലു​മു​ള്ള​ത്. ഇ​ത് സ്ഥി​തി കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക. സം​ഭ​വ​ത്തി​ല്‍ എ​സ്.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ള​ജി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. എ​സ്.​എ​ഫ്.​ഐ കോ​ള​ജ് യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, ചെ​യ​ര്‍​മാ​ന്‍ ആ​യി​ഷ ഹ​ബീ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *