ഗുണഭോക്തൃ സംഗമം നടന്നു

കൊയിലാണ്ടി: നഗരസഭയിലെ ഭവനരഹിതര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കിയ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിയായ പി.എം.എ-ലൈഫ് ഗുണഭോക്താക്കളുടെ സംഗമം’അംഗീകാര്‍’ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ഷിജു, ദിവ്യ സെല്‍വരാജ്, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, ഒ.കെ.ബാലന്‍, നഗരസഭ സെക്രട്ടറി എന്‍.സുരേഷ്, പ്രോഗ്രാം ഓഫീസര്‍ കെ.എം.പ്രസാദ്, കുടുംബശ്രീ ഭാരവാഹികളായ എം.പി.ഇന്ദുലേഖ, യു.കെ.റീജ, അസി കോര്‍ഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.സുധാകരന്‍, വി.ആര്‍. രചന എന്നിവര്‍ സംസാരിച്ചു.

