കോൺഗ്രസ് നേതൃത്വത്തിൽ കിറ്റ് നൽകി
കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കിറ്റ് നൽകി. വാർഡിലെ നാനൂറോളം വീടുകളിൽ 21 ഇനങ്ങൾ അടങ്ങിയ 8 കിലോ തൂക്കം വരുന്ന പച്ചക്കറി കിറ്റ് ആണ് വിതരണം ചെയ്തത്. കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ നിർവഹിച്ചു.

പതിനാറാം വാർഡ് കൗൺസിലർ ജിഷാ പുതിയത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രത്നവല്ലി ടീച്ചർ, വി. ടി സുരേന്ദ്രൻ, പ്രേമകുമാരി, മിഥുൻ കുമാർ. കെ ഭാസ്കരൻ, കെ.കെ ശൈലേഷ് പെരുവട്ടൂർ, രമേശ് ഗോപാൽ സജീവൻ വരൂണ്ട, ബാലകൃഷ്ണൻ ടി. കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സിബിൻ കണ്ടെത്താനാരി സ്വാഗതവും, കലേഷ് വി. കെ നന്ദിയും പറഞ്ഞു.


