കോവിഡ് കാലത്ത് കുട്ടി കുറ്റവാളികൾ പെരുകുന്നു
കോഴിക്കോട് ജില്ലയിൽ ഈ അടുത്ത കാലത്തായി കുട്ടി കള്ളൻമാർ വർധിച്ചുവരുന്നു. രാത്രി കാലങ്ങളിൽ ബൈക്കുമായി പുറത്തിറങ്ങുന്ന പ്രായ പൂർത്തിയാവാത മിക്കകുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പടാൻ യാതൊരു മടിയുമില്ലാത്ത തലമുറയായി മാറി കഴിഞ്ഞതായാണ് കാണുന്നത്. കള്ളും കഞ്ചാവും, സിന്തറ്റിക് drugസിനും അടിമകളാണ് ഇവരിൽ മിക്കവരും. ലഹരിയിൽ ഇവർ ചെയ്യുന്ന കുറ്റ കൃത്യങ്ങളുടെ ആഴം ഇവർക്ക് അറിവില്ല. രാത്രിയിൽ പുറത്തിറങ്ങി പുലർച്ചെ വീടുകളിൽ എത്തുമ്പോൾ വീട്ടുകാരും ഇവരെ തിരുത്തുവാൻ മുതിരുന്നില്ല. തന്റെ മകൻ രാത്രി, സുഹൃത്തന്റെ കൂടെയാണെന്നും ചീത്ത സ്വഭാവം ഒന്നുമില്ലന്നും ആണ് മിക്ക രക്ഷിതാക്കളും കരുതുന്നത്.

ഇവർ ലഹരിക്കടി മകളാണെന്നും, കുറ്റവാളികളാണെന്നും വൈകിയാണ് രക്ഷിതാക്കൾ അറിയുന്നത്. അപ്പോഴേക്കും നിരവധി കുറ്റകൃത്യം അവർ ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഈ അടുത്ത കാലത്തായി നിരവധി കടകളിൽ നടന്ന മോഷണ കൃത്യങ്ങളിൽ മിക്കതും കുട്ടി കുറ്റവാളികളാണ് പ്രതികൾ. കളവ് നടത്തുന്ന രീതിയും മറ്റും പുതിയതായതിനാൽ പോലീസിനും ഇവരിൽ എത്തിച്ചേരുക എളുപ്പമല്ല. കഴിഞ്ഞ മാസം പൊയിൽകാവ് കാട്ടിൽ പീടിക, ചെങ്ങോട്ട്കാവ്, എന്നിവടങ്ങളിൽ 5 മൊബൈൽ ഷോപ്പിൽ നിന്ന് ഏകദേശം 2 ലക്ഷം രൂപയുടെ കളവ് നടന്നിരുന്നു. ഇതിനു കൊയിലാണ്ടി സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.


മിക്ക ഷോപ്പുകളിൽ നിന്നും മൊബൈൽ ഫോണും ഹെഡ് സെറ്റ് , ഇലകട്രോനിക് ഉപകരണങ്ങൾ എന്നിവയായിരുന്നു നഷ്ട്ടപെട്ടത്. സി.സി.ടി.വി.ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടു ഞെട്ടിയിരിക്കുകയാണ്. 15, 16 വയസു മാത്രം പ്രായമായ 3 പേർ കോഴിക്കോട് കുണ്ടൂപറമ്പ്, തടംബാട്ടു താഴെ സ്വദേശികളാണ് മൂവരും. മോഷണ മുതൽ ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. അന്വേഷണതിൽ കുട്ടി കുറ്റവാളികളെ കണ്ടെത്താൻ നേതൃത്വം കൊടുത്തത് എസ്.ഐ.മാരായ രാജേഷ് കുമാർ, സുബൈർ, മുനീർ, എസ്.സി.പി.ഒ ബിജു വാണിയകുളം, കെ. സുനിൽ തുടങ്ങിയവരാണ്.


