കുന്നമംഗലം > കാരശേരി സഹകരണബാങ്ക് ശാഖക്കെതിരായ സമരത്തില്‍ പൊലീസും ക്രിമിനലുകളും ചേര്‍ന്ന് സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച താലൂക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ നേതൃത്വത്തിലും സഹകരണസംരക്ഷണ സമിതിയുടെ നേതൃത്വത്തിലും കോഴിക്കോട് താലൂക്കില്‍ സഹകരണ ഹര്‍ത്താല്‍ ആചരിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും അടച്ചിട്ട് ജീവനക്കാരും സഹകാരികളും പ്രതിഷേധിക്കും. കാരശേരി  സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് മുക്കം കേന്ദ്രീകരിച്ച് ശനിയാഴ്ച രാവിലെ പത്തിന് ജീവനക്കാരും സഹകാരികളും ചേര്‍ന്ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും.