KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലാ നഴ്സസ് ദിനാചരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ നഴ്സസ് ദിനാചരണം മെഡിക്കൽ കോളേജ് നിള ഓഡിറ്റോറിയത്തിൽ വെച്ച് ബഹു:പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു… മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥി ആയി…മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ശ്രീ നീലകണ്ഠൻ ,മെഡിക്കൽ കോളേജ് എ.സി.പി ശ്രീ. സുദർശൻ,മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീജയൻ എം പി, ഡോ.സി ശ്രീകുമാർ (സൂപ്രണ്ട് IMCH),സുമതി വി പി (ചീഫ് നഴ്സിംഗ് ഓഫീസർ MCH) ,ശ്രീജ പി കെ (ചീഫ് നഴ്സിംഗ് ഓഫീസർ IMCH),ജയലക്ഷ്മി എൻ (പ്രിൻസിപ്പൽ നാഷണൽ സ്കൂൾ ഓഫ് നഴ്സിംഗ് ), ഷീന കെ.പി ( ഗവ നഴ്സസ് പബ്ലിക് ഹെൽത്ത് നഴ്സസ് വെൽഫയർ ഫണ്ട് ഗവേർണിംഗ് ബോഡി അംഗം ),സ്മിത വി പി (ജില്ലാ പ്രസിഡൻ്റ് KGNA),ബിന്ദു പി കെ (സംസ്ഥാന കമ്മിറ്റി അംഗം KGNU) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു…ഗവ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ഗീത കുമാരി നഴ്സസ് ദിന സന്ദേശം നൽകി.. ജില്ലാ നഴ്സസ് വാരാചണ കമ്മിറ്റി ജന. കൺവീനർ പ്രജിത്ത് പി സ്വാഗതവും  ജില്ലാ നഴ്സിംഗ് ഓഫീസർ പ്രീതി പി പി നന്ദിയും അർപ്പിച്ചു…തുടർന്ന് വിവിധ  മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാന ദാനവും നഴ്സുമാരുടെ കലാപരിപാടികളും നടന്നു…….വിവിധ നഴ്സിംഗ്  പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും യോഗത്തിൽ വെച്ച് നൽകി……

Share news