KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്​-ഷാര്‍ജ വിമാനം 16 മണിക്കൂര്‍ വൈകി

കോഴിക്കോട്​: വെള്ളിയാഴ്​ച 9.30ന്​ കോഴിക്കോട്​ നിന്നും പുറപ്പടേണ്ട എയര്‍ ഇന്ത്യയുടെ കോഴിക്കോട്​-ഷാര്‍ജ വിമാനം 16 മണിക്കൂര്‍ വൈകി ഇന്ന്​ ഉച്ചക്ക്​ പുറപ്പെടാനൊരുങ്ങുന്നു. സാങ്കേതിക തകരാറാണ്​ വിമാനം വൈകാന്‍ കാരണമായി പറയുന്നത്​.

അതേസമയം ഡല്‍ഹിയില്‍ നിന്ന്​ ടോകിയോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനവും സാ​േങ്കതിക തകരാര്‍ കാരണം വൈകി. ഇതു മൂലം യാത്രക്കാര്‍ എട്ടു മണിക്കൂര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അക​പ്പെട്ടു​.​

തകരാറിലായ വിമാനത്തിനു പകരം റ്റൊരു വിമാനം ഒരുക്കിയെങ്കിലും ഫ്ലൈറ്റ്​ ആന്‍റ്​ ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്​ (എഫ്​.ഡി.ടി.എല്‍) നിയമപ്രകാരം ജോലിക്കാരെ മാറ്റേണ്ടി വന്നതും സമയം വൈകാന്‍ കാരണമായി. വെള്ളിയാഴ്​ച രാത്രി 9.15ന്​ തിരിക്കേണ്ട എ.​െഎ 360 വിമാനം ശനിയാഴ്​ച രാവിലെ അഞ്ചു മണിക്കാണ്​ യാത്ര പുറപ്പെട്ടത്​. യാത്ര ​ൈവകിയതിനാല്‍ പലര്‍ക്കും ടോകിയോവില്‍ നിന്ന്​ മറ്റു സ്​ഥലങ്ങളിലേക്കു പോകേണ്ടതായ വിമാനങ്ങള്‍ കിട്ടിയില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *