കോയാന്റെ വളപ്പിൽ മുഹമ്മദ് (67)

കൊയിലാണ്ടി: മലബാറിലെ കോൽക്കളി ഗുരുക്കന്മാരിൽ പ്രമുഖനും, ഓൾ കേരള കോൽക്കളി ഗുരുക്കൾസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗവും, മാപ്പിളപ്പാട്ടു ഗായകനും ഫോക്‌ലോർ കലാകാരനുമായ കോയാന്റെ വളപ്പിൽ മുഹമ്മദ് (67) നിര്യാതനായി.
അഞ്ചു പതിറ്റാണ്ടു കാലം മലബാറിൽ കോൽക്കളി എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കുവാനും അതിന്റെ പരിപോഷണത്തിനും നിസ്തുല്യമായ സേവനം അർപ്പിച്ച പ്രതിഭയാണ്. ആകാശവാണി കോഴിക്കോട് നിലയത്തിലെ എ ഗ്രേഡ് ആർട്ടിസ്റ്റുമാണ്.
ഭാര്യ: കദീജ, മക്കൾ: റഫീഖ്, റുഖിയ രഹന, റഷീദ, സുഹറ. മരുമക്കൾ: ഫിറോസ്, ഷംസു, ബാദുഷ, ഖാലിദ്. സഹോദരൻ: അബ്ദുൽ ഖാദർ.
