കൊല്ലത്തങ്ങാടി ജനകീയ സഹകരണത്തോടെ ശുചീകരിച്ചു

കൊയിലാണ്ടി: കൊല്ലം- സമീപ ദിവസങ്ങളിൽ ഡെങ്കി പനി കൂടുതൽറിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ വ്യാപാരികളുടേയും, മത്സ്യത്തൊഴിലാളികളുടേയും, പൊതുജനങ്ങളുടേയും സഹകരണത്തോടെ മത്സ്യമാർക്കറ്റ്, മറ്റ് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ എന്നിവ ശുചീകരിച്ചു. നഗരസഭ ശുചീകരണത്തൊഴിലാളികളും പങ്കെടുത്തു. നഗരസഭയിലെ ആരോഗ്യ വിഭാഗവും, കൊല്ലം ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരും നിർദ്ദേശങ്ങൾ നൽകാനുണ്ടായിരുന്നു. നഗരസഭ ചെയർ പേഴ്സൺ കെ. പി. സുധ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്, പ്രജില, കൗൺസിലർമാരായ നജീബ്, ഫക്രുദ്ദീൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

