കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി: കോവിഡ് 19 നെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പോലീസ്, കേരള ബേക്ക് അസോസിയേഷൻ എന്നീ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സാദരം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി പ്രകാരം സർക്കാർ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾക്കാണ് മധുരസത്കാരം നടത്തിയത്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഈ പരിപാടി നടന്നു. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി. സി.ഐ. കെസി സുഭാഷ് ബാബു കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ബേക്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. താലൂക് ആശുപത്രി സൂപ്രണ്ട് കെ പ്രതിഭ, മണ്ഡലം ട്രഷറർ കെ. നാഫിഖ്, മനീഷ്, അൻവർ ഫേമസ്, പോലീസ് ഉദ്യോഗസ്ഥൻമാരായ ടി.പി സുലൈമാൻ, കെ. മുനീർ, കെ.എം. ഷീബ തുടങ്ങിയവർ സംസാരിച്ചു.
