കൊയിലാണ്ടി അസംബ്ലി സീറ്റിൽ മുസ്ലിംലീഗ് മത്സരിക്കണം: യൂത്ത് ലീഗ്
കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ മുസ്ലിം ലീഗ് മത്സരിക്കണമെന്ന് നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം പ്രമേയം പാസാക്കി. യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കെ. എം. ഷമീം ആണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പരമ്പരാഗതമായി യു.ഡി.എഫിന്റെ കൈകളിൽ ഭദ്രമായിരുന്ന കൊയിലാണ്ടി നിയോജകമണ്ഡലം കഴിഞ്ഞ 15 വർഷക്കാലത്തോളമായി ഇടതുമുന്നണിയാണ് ജയിച്ചു വരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിക്കുന്ന വലിയ ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ മുസ്ലിംലീഗിലെ ജയസാധ്യതയുള്ള പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

പ്രമേയം നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേനയാണ് പാസാക്കിയത്. യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്സാജിദ് നടുവണ്ണൂർ, ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി, മണ്ഡലം ലീഗ് പ്രസിഡണ്ട് ഹുസൈൻ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, സമദ് നടേരി, SM അബ്ദുൽ ബാസിത്, ഷെഫീഖ് കരേക്കാട്, കെ. എം. ഷമീം, നിസാർ മാടാക്കര, എ.സി. സുനൈദ്,കെ.കെ റിയാസ് എന്നിവർ പങ്കെടുത്തു.


