KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയെ അടയാളപ്പെടുത്താൻ ഒരു പേറ്റൻ്റ്. അഭിമാനമായി ജെപിടെക്

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ജയപ്രകാശ് രൂപകൽപ്പന ചെയ്ത ജെ പി ടെക്ക് പുകയില്ലാത്ത അടുപ്പുകൾക്ക് ഒടുവിൽ പേറ്റൻ്റ് ലഭിച്ചു. പുകയിൽ നിന്ന് തീയാക്കിമാറ്റുന്ന പോർട്ടബിൾ അടുപ്പിനാണ് 20 വർഷത്തെ പേറ്റന്റ് അനുവദിച്ചത്. ഇത്തരം അടുപ്പുകൾ നിർമിച്ചു നൽകാനുള്ള കുത്തക അവകാശമാണ് ഇതോടെ ജയപ്രകാശിനെ തേടിയെത്തിയത്. 1970 ലെ പാറന്റ് നിയമ പ്രകാരം ഇന്ത്യയിൽ ഇനി മറ്റൊരാൾക്ക് ഇത്തരം അടുപ്പുകൾ നിർമ്മിച്ച് വില്പ്പന നടത്താൻ പാടില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനാണ് പാറ്റന്റിനുള്ള ശ്രമങ്ങൾ നടത്തിയതും, മുഴുവൻ ചെലവും വഹിച്ചതെന്നും ജയപ്രകാശ് ഓർമിച്ചു.

പേറ്റൻ്റ് ലഭിച്ചതോടെ ഇന്ത്യയിൽ എവിടെയും ഇനി കൊയിലാണ്ടി ശ്രദ്ധിക്കപ്പെടുമെന്നും ഇത് കൊയിലാണ്ടിയെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ അംഗീകാരമായി മാറുമെന്നും ാട് വിലയിരുത്തും. നേരത്തെ ഈ കണ്ടു പിടുത്തത്തിന് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ജയപ്രകാശിന് ലഭിച്ചിട്ടുണ്ട് . ഇന്ത്യ – പാക്ക് അതിർത്തിയിൽ സൈനികർക്ക് പുകയില്ലാത്ത അടുപ്പ് നിർമാണത്തിൽ പരിശീലനം നൽകിയും ഇന്ത്യ – ചൈന ഗ്രാമീണ മേഖലയ്ക്കനുയോജ്യമായ ചൈനയി ലെ അടുപ്പു നിർമാതാവിനൊപ്പം ഡിസൈൻ ചെയ്തുമെല്ലാം ജയപ്രകാശ് ശ്രദ്ധിക്കപ്പെട്ടിരുന്നു .

കശ്മീർ സർവകലാശാലയുമായും എൻഐഐടി കശ്മീരുമാ എൻഐഎഫ് കശ്മീർ വിങ്ങു മായും ചേർന്ന് കശ്മീരിലെ ജനങ്ങൾക്കാവശ്യമായ രീതിയിലുള്ള റൂം ഹീറ്റർ ഡിസൈൻ ചെയ്തതിന്റെ തുടർ പരീക്ഷണങ്ങൾ കൊടൈക്കനാലിലും ഡെറാഡൂണിലും ഇപ്പോഴും നടക്കുകയാണ്. കൊയിലാണ്ടി കോമത്തുകര സ്വദേശിയാണ്. ഭാര്യ: റാണി മക്കൾ : തീർത്ഥ, കാവ്യ.

Advertisements

ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകനായ പ്രകാശ് ഓയിസ്ക കൊയിലാണ്ടിയുടെയും അലയൻസ് ക്ലബ് കൊയിലാണ്ടിയുടെയും അംഗമാണ് ഈ അംഗീകാരം കിട്ടിയതിൽ എൻ ഐ എഫിനൊപ്പം കേരള സ്റേററ്റ് സയൻസ് കൗൺസിൽ, പാലക്കാട്ടെ IRTC, പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി, അനർട്ട്, കേരള എനർജി മാനേജ്മെന്റ് സെന്റർ കൂടാതെ എന്റെ അടുപ്പ് ഉയോക്‌താക്കൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായി ജയപ്രകാശ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *