KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടലിൽന് തീപിടിച്ച് നാശനഷ്ടം

കൊയിലാണ്ടി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന ലുലു ഫാസ്ററ് ഫുഡ്‌ എന്ന സ്ഥാപനത്തിൽ തീപിടുത്തം. ഹോട്ടലിൻ്റെ പിറക് വശത്ത് വ്യാഴാഴ്ച അർദ്ധരാത്രിയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിബാധയിൽ ഫർണ്ണീച്ചർ, ഏസി, ഫ്രിഡ്ജ്, വയറിംഗ്  ഉൾപ്പെടെ കത്തിനശിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഓടിക്കൂടിയ സമീപവാസികളാണ് തീയണച്ചത്.

ഏകദേശം 40000 രൂപ യുടെ നഷ്ടം കണക്കാക്കുന്നു. തീപിടിച്ച കടക്ക് നഷ്ട പരിഹാരം നൽകണമെന്ന് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ അവശ്യപെട്ടു. പ്രസിഡന്റ്‌ കെ കെ നിയാസ് ആധ്യക്ഷതവഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, മനീഷ്, ബി.എച്ച്. ഹാഷിം, പി. പി ഉസ്മാൻ. അജീഷ്, പ്രജീഷ് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *