കൊയിലാണ്ടിയിൽ നിയന്ത്രണം കർശനമാക്കും: സർവ്വകക്ഷി യോഗം

കൊയിലാണ്ടി: നഗരസഭാ പരിധിയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വടകര ആർ.ഡി.ഒ..വി.പി. അബ്ദുറഹിമാൻ്റെ സാന്നിധ്യത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആർ.ആർ.ടി.യുടെയും, സർവ്വകക്ഷിയുടെയും യോഗത്തിൽ നഗരസഭാ തലത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു.

ഹാർബറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും, വാർഡ് തല ആർ.ആർ.ടി. പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി ശക്തിപ്പെടുത്തും, വാർഡ് തല നിരീക്ഷണ സമിതി പ്രവർത്തനം ഊർജിതപ്പെടുത്തും, പോലീസ്, റവന്യൂ, നഗരസഭാ ആരോഗ്യ വിഭാഗം, തുടങ്ങിയവ ചേർന്ന് കർശന പരിശോധന നടത്തി നിയമ നടപടികൾ സ്വീകരിക്കും, കടകളിലും മറ്റു സ്ഥാപനങ്ങളിലും, സാമൂഹ്യ അകലം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. മാസ്ക്, സാമൂഹ്യ അകലം, കൂട്ടും കൂടി നിൽക്കൽ എന്നിവക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു.

യോഗത്തിൽ താലൂക്ക് തഹസിൽദാർ കെ ഗോകുൽദാസ്, തിരുവങ്ങൂർ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആനി, നഗരസഭാ സെക്രട്ടറി, എൻ. സുരേഷ് കുമാർ, നഗരസഭാ ഹെൽത്ത് ഇൻസെപകടർ കെ.പി.രമേശൻ, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.


