കൊയിലാണ്ടിയിൽ കർഷകസഭയും ഞാറ്റുവേല ചന്തയും

കൊയിലാണ്ടി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും കൊയിലാണ്ടി കൃഷിഭവനിൽ നടക്കും. 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂൺ 30ന് രാവിലെ 10 മണിക്ക് നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിക്കും. ഇതോടനുബന്ധിച്ച് പന്തലായനി അഗ്രോ സർവ്വീസ് സെന്ററുമായി സഹകരിച്ച് വിവിധ നടീൽ വസ്തുക്കളുടെ വിൽപ്പനയും ഉണ്ടായിരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കർഷകർക്ക് നടീൽ വസ്തുക്കൾ ലഭിക്കുന്നതിനായി ഞാറ്റുവേല ചന്തയിൽ പങ്കെടുക്കാവുന്നതാണ്.

