കൊയിലാണ്ടിയിൽ അഞ്ച് കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അഞ്ച് കടകളിൽ മോഷണം. പുതിയ സ്റ്റാന്റിനു സമീപത്തെ മമ്മീസ് ആർ കെയ്ഡിലെ ഷൈൻ സ്റ്റുഡിയോ, ആർ.പി.എം.സ്റ്റോർ, നന്ദന ടെക്സ്റ്റയിൽസ്, ഉസ്താദ് ഹോട്ടൽ, സ്ട്രൈഞ്ചർ തുടങ്ങിയ കടകളിൽ ആണ് മോഷണം നടന്നത്. ഉസ്താദ് ഹോട്ടലിൽ നിന്നും 4,000 രൂപയും, ആർ.പി.എം.സ്റ്റോറിൽ നിന്നു 15,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഷൈൻ സ്റ്റുഡിയോയിൽ നിന്നും പണം പോയിട്ടുണ്ട്.
നന്ദന ടെക്സ്റ്റയിൽസിൽ ഡ്രസ്സുകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. . ആദ്യം ഉസ്താദ് ഹോട്ടലിൽ മോഷണം നടത്തിയ ശേഷം ഹോട്ടലിലെ ചട്ടകം ഉപയോഗിച്ച് മറ്റ് കടകളിലെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയതെന്ന് സംശയിക്കുന്നത്.

കൊയിലാണ്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് DYFI പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി എസ്.ഐ.പി.കെ.റഹൂഫ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രാത്രികാല പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടി.പി.ഇസ്മായിൽ, കെ.എം.രാജീവൻ, മണിയോത്ത് മൂസ്സ, സൗമിനിമോഹൻ ദാസ്, ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

